Connect with us

Kerala

ലിഫ്റ്റ് കൊടുക്കുന്നതും കാർ കടം വാങ്ങുന്നതും കുറ്റകരം; അറിഞ്ഞിരിക്കേണ്ട ചില ട്രാഫിക് നിയമങ്ങൾ

Published

on

Share our post

മറ്റുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുമ്പോൾ നമ്മുടെ രാജ്യത്തെ പോലീസുകാർ റോഡ് നിയമങ്ങളിൽ കുറച്ച് അയവുള്ളവരാണ്. എന്തെന്നാൽ നമ്മുടെ രാജ്യത്ത് നിയമലംഘനമെന്ന് അറിയാതെ പലരും ചെയ്യുന്ന ചില പ്രവർത്തികൾ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ളതാണ്.

നമ്മൾ അറിയാത്ത നിരവധി റോഡ് നിയമങ്ങൾ ഇന്ത്യയിലുണ്ട്. ഈ നിയമങ്ങളിൽ ഭൂരിഭാഗവും പോലീസ് നടപ്പിലാക്കുന്നില്ലെങ്കിലും ഇവയെല്ലാം ഇപ്പോഴും നിലവിലുണ്ട്. കൂടാതെ ഈ നിയമങ്ങൾ ലംഘിച്ചതിന് റോഡ് ഉപയോക്താക്കൾക്ക് പിഴ ചുമത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ പലർക്കും അറിയാത്ത ചില നിയമലംഘനങ്ങൾ നോക്കാം.

ഗതാഗതം തടസപ്പെടുത്തുന്നത്

ഇന്ത്യയിൽ പല പാർക്കിംഗ് സ്ഥലങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഗതാഗതം തടസപ്പെടുത്തുന്നത്. ചില വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ പാർക്ക് ചെയ്യാറുണ്ട്. പാർക്കിംഗ് സ്ഥലത്ത് മറ്റൊരു കാറിന്റെ വഴി തടസപ്പെടുത്തുന്ന രീതിയിൽ പാർക്ക് ചെയ്യുന്നത് കുറ്റമായാണ് ഇന്ത്യയിൽ കണക്കാക്കുന്നത്.

ഇത് റിപ്പോർട്ട് ചെയ്താൽ പോലീസിന് 100 രൂപ പിഴ ചുമത്താം. പാർക്കിംഗ് തടസ്സം തടയുക എന്നതാണ് ഉദ്ദേശമെങ്കിലും പിഴ താരതമ്യേന കുറവാണ്. അതിനാൽ തന്നെ പലരും ഇത് അവഗണിക്കാറാണ് പതിവ്. മാത്രമല്ല, ഇത്തരമൊരു സാഹചര്യം നേരിടുമ്പോൾ ആളുകൾ പോലീസിനെ വിളിക്കുന്നതും വളരെ അപൂർവമാണ്.

ഫസ്റ്റ് എയ്ഡ് കിറ്റ്

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഇരുചക്രവാഹനങ്ങൾക്കും നാലുചക്രവാഹനങ്ങൾക്കുമൊപ്പം ഫസ്റ്റ് എയ്ഡ് കിറ്റ് ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. എന്നാൽ ഒരു അപകടമുണ്ടായാൽ കാറിലെ യാത്രക്കാർക്ക് പ്രഥമശുശ്രൂഷ നൽകുന്നതിൽ ഡ്രൈവർ പരാജയപ്പെട്ടാൽ അയാൾക്ക് 500 രൂപ പിഴ ചുമത്താം. അല്ലെങ്കിൽ മൂന്ന് മാസം വരെ തടവോ ലഭിച്ചേക്കാം. ഈ നിയമം ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ മാത്രമാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് ബാധകമായേക്കില്ല. എല്ലാ വാഹനങ്ങളിലും ഒരു പ്രഥമശുശ്രൂഷ കിറ്റ് സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിയമം.

കാറിനകത്തുള്ള പുകവലി

പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാർഹമാണെന്നത് പോലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പൊതുസ്ഥലത്തായിരിക്കുമ്പോൾ കാറിൽ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്. പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്‌താലും വാഹനത്തിലുള്ളവർ പുകവലിച്ചാലും 100 രൂപ വരെ പിഴ ഈടാക്കാൻ പോലീസിന് അധികാരമുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലി നിരുത്സാഹപ്പെടുത്താനും പുകവലി മൂലം ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ഈ നിയമം.

കാർ കടം വാങ്ങുന്നത്

ചെന്നൈയിൽ മാത്രമാണ് ഈ നിയമമുള്ളത്. നിയമം അനുസരിച്ച് നിങ്ങൾ ഒരു സുഹൃത്തിന്റെ വാഹനം കടം വാങ്ങുകയാണെങ്കിൽ, ഉടമയെ അറിയിച്ചിരിക്കണം. ഉടമ അറിയാതെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വാഹനം ഓടിച്ചതായി പിടിക്കപ്പെട്ടാൽ അയാൾക്ക് മൂന്ന് മാസം തടവോ 500 രൂപ ശിക്ഷയോ നൽകാൻ ചെന്നൈ പോലീസിന് അധികാരമുണ്ട്. ചില സന്ദർഭങ്ങളിൽ പോലീസ് രേഖകൾ പരിശോധിക്കുമ്പോൾ വാഹനം സുഹൃത്തിന്റേതാണെന്ന് പറഞ്ഞ് കടന്നു കളയാറുണ്ട്. കാർ മോഷണം തടയുക എന്നതാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

കാറിനുള്ളിലെ ടിവി

ഇന്നത്തെ കാലത്ത് കാറിനുളളിൽ ഡാഷ്ബോർഡിൽ ടിവിയോ വീഡിയോ പ്ലേ ചെയ്യുന്ന ഉപകരണമോ ഒക്കെ വയ്ക്കുന്നത് സാധാരണമാണ്. എന്നാൽ മുംബൈയിൽ വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ടിവിയോ ഏതെങ്കിലും വീഡിയോ പ്ലേ ചെയ്യുന്ന ഉപകരണമോ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. നിയമലംഘകർക്കെതിരെ 100 രൂപ പിഴ ചുമത്തുന്ന നിയമമാണിത്. വീഡിയോകൾ കാണുകയോ മറ്റേതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റി അപകടങ്ങളിലേക്ക് നയിക്കും എന്നത് തടയാനാണ് ഈ നിയമം.

കാർ ഐഡിലിൽ നിർത്തിയിടുക

ട്രാഫിക്ക് സിഗ്‌നലിലോ റോഡരികിൽ പാർക്ക് ചെയ്തിരിക്കുമ്പോഴോ വാഹനത്തിന്റെ എഞ്ചിൻ അനാവശ്യമായി പ്രവർത്തിപ്പിക്കുന്നത്ശ്യമായി പ്രവർത്തിപ്പിക്കുന്നത് മുംബൈയിൽ കുറ്റകരമാണ്. കാർ ഐഡിലിൽ അനാവശ്യമായി പ്രവർത്തിക്കുകയാണെങ്കിൽ പോലീസിന് 100 രൂപ വരെ പിഴ ചുമത്താം. ഇന്ധനം ലാഭിക്കാനും അതുവഴി വായു മലിനീകരണം കുറക്കാനുമാണ് ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനം ഉപയോഗിക്കാത്തപ്പോൾ എഞ്ചിൻ ഓഫ് ചെയ്യാനും ഈ നിയമം ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നു.

അപരിചിതർക്ക് ലിഫ്റ്റ് നൽകുന്നത്

നമ്മളിൽ പലരും ചെയ്യുന്ന ഒന്നാണ് അപരിചിതർക്ക് ലിഫ്റ്റ് നൽകുന്നത്. അപരിചിതരായ വ്യക്തികൾക്ക് ലിഫ്റ്റ് നൽകുന്നത് ഇന്ത്യയിൽ ഗുരുതരമായ കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. അപരിചിതർക്ക് ലിഫ്റ്റ് നൽകിയാൽ നിങ്ങളുടെ വാഹനം ടാക്സിയായി ഉപയോഗിച്ചതായി കണക്കാക്കുകയും വാഹനം കണ്ടുകെട്ടുന്നതിലേക്കും നയിച്ചേക്കാം.

അതിനാൽ റോഡരികിൽ നിൽക്കുന്ന ആളുകൾക്ക് യാത്ര നൽകുന്നത് അനുവദനീയമല്ല. ഈ നിയമം കാർ യാത്രക്കാരെ മോഷണത്തിൽ നിന്നും വാണിജ്യ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങളുടെ ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കുന്നു.


Share our post

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Kerala

നിപാ ആശ്വാസം; ആറു ഫലങ്ങൾ കൂടി നെഗറ്റീവ്

Published

on

Share our post

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്. അഞ്ചുപേർ മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നു. 49പേരാണ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. 12പേർ കുടുംബാം​ഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. ‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.


Share our post
Continue Reading

Kerala

മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

Published

on

Share our post

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!