കണിച്ചാർ പഞ്ചായത്ത് വൃദ്ധജന പകൽ വിശ്രമ കേന്ദ്രം കാടുമൂടി നശിക്കുന്നു

കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് വൃദ്ധജന പകൽ വിശ്രമ കേന്ദ്രം കാടുമൂടി നശിക്കുന്നു. 15 വർഷം മുൻപ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച വയോജന വിശ്രമ കേന്ദ്രമാണ് ഉപയോഗ ശൂന്യമായി നശിക്കുന്നത്. കെട്ടിടത്തിന്റെ അകത്ത് വ്യായാമത്തിനും മറ്റും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുണ്ട്.
ഇവയിൽ പലതും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. കണിച്ചാർ പല്പുമെമ്മോറിയൽ യു. പി സ്കൂളിന് എതിർവശത്തായി നിർമ്മിച്ച ഈ കെട്ടിടം വൃദ്ധജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഇത് കണിച്ചാർ പഞ്ചായത്തിലെ എല്ലാ വയോജനങ്ങൾക്കും ഉപയോഗിക്കാൻ തരത്തിൽ തുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടി കണിച്ചാർ ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷനും ആവശ്യപെട്ടിട്ടുണ്ട്.