കൂത്തുപറമ്പ് – പഴയനിരത്ത് റോഡിൽ ഗതാഗതം നിരോധിച്ചു

കൂത്തുപറമ്പ് : കൂത്തുപറമ്പ് റിങ് റോഡിന്റെ (പുറക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് – പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു.
മട്ടന്നൂർ, ചിറ്റാരിപ്പറമ്പ് ഭാഗങ്ങളിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങളും കണ്ണൂരില്‍ നിന്ന് മട്ടന്നൂര്‍, ചിറ്റാരിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കൂത്തുപറമ്പ് ടൗണ്‍ വഴി പോകേണ്ടതാണെന്ന് കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.