Kannur
ഹൃദയം നിറഞ്ഞ നന്ദി, സർവകലാശാലക്കും സർക്കാരിനും

കണ്ണൂർ : ‘ഇവിടെയെത്തിയില്ലെങ്കിൽ ഞങ്ങൾ എന്താകുമായിരുന്നു എന്നറിയില്ല. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയപ്പോഴാണ് ഈ വഴി തുറന്നത്. കണ്ണൂർ സർവകലാശാലയ്‌ക്കും കേരള സർക്കാരിനും നന്ദി’–കലാപം കലുഷിതമാക്കിയ മണിപ്പുരിൽ നിന്ന് കണ്ണൂർ സർവകലാശാലയിൽ പഠിക്കാനെത്തിയ കിംഷി സിൻസണിന്റെ വാക്കുകളിൽ നിറഞ്ഞത് ആശ്വാസത്തിന്റെ കണങ്ങൾ.
സർവകലാശാലയുടെ താവക്കര ക്യാമ്പസിലാണ് വിദ്യാർഥിസംഘം മണിപ്പുർ ജീവിതത്തിന്റെ ആശങ്കകളും പുതിയ പ്രതീക്ഷകളും പങ്കുവച്ചത്. ‘നാടും വീടും വിട്ടിറങ്ങിയവരാണ് ഞങ്ങളിൽ പലരും. പഠനം തുടരാൻ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ആവശ്യപ്പെട്ട് കുക്കി സ്‌റ്റുഡന്റ്‌സ് യൂണിയൻ യു.ജി.സി.ക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. കണ്ണൂർ സർവകലാശാലയിൽനിന്ന് മാത്രമാണ് അനുകൂല മറുപടി വന്നത്’’–കിംഷി പറഞ്ഞു. കിംഷിക്കൊപ്പം മോമോ ഖോൻസെയ്, ലംഖോഹട്ട് കിപെൻ, നെയ്‌ടോഹട്ട് ഹൗകിപ്, ഗൗലുങ്‌മൻ ഹൗകിപ്, ലുഖോലംകിപെൻ, ലാമിലെൻ, ജമിൻ ലാൽ ടൊൻസെ എന്നീ എട്ട് വിദ്യാർഥികളാണ് ആദ്യസംഘത്തിലുള്ളത്.
കെ.കെ. ശൈലജ എം.എൽ.എ വിദ്യാർഥികളെ ഷാളണിയിച്ചു. നാല് വിദ്യാർഥികളടങ്ങുന്ന മറ്റൊരു സംഘവും വൈകിട്ടോടെ കണ്ണൂരിലെത്തി. കലാപ പശ്‌ചാത്തലത്തിൽ മണിപ്പുരിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിന് പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലൈ ഏഴിന് സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു.
കണ്ണൂർ സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന 70 മണിപ്പുർ വിദ്യാർഥികളുടെ പട്ടിക ലഭിച്ചതായി വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഠിച്ചുകൊണ്ടിരുന്ന കോഴ്‌സ് തുടരാനാണ് കൂടുതൽപേർക്കും താൽപ്പര്യം. പഠിച്ചുകൊണ്ടിരുന്ന കോഴ്‌സും ഇവിടത്തെ കോഴ്‌സും തമ്മിലുള്ള തുല്യത നിശ്‌ചയിക്കാനും പ്രവേശന നടപടി ഏകോപിപ്പിക്കാനും പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി.
വിദ്യാർഥി പ്രവേശനത്തിന് അഞ്ച് കോളേജുകളുമായി ചർച്ച നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾ. പഠനം പൂർത്തിയാകുംവരെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകും. ഭക്ഷണവും താമസവുമുൾപ്പടെ കോളേജുകളിൽ സൗജന്യമായി നൽകാൻ ആവശ്യപ്പെടും. പഠനത്തിന് ധനസഹായം നൽകാൻ താൽപര്യമുള്ളവർക്ക് മുന്നോട്ടുവരാമെന്നും വി.സി പറഞ്ഞു.
ബി.ബി.എ, എം.എ ഇംഗ്ലീഷ്, എം.എ പൊളിറ്റിക്കൽ സയൻസ്, ആൻഷ്യന്റ് ഹിസ്‌റ്ററി ആൻഡ് ആർക്കിയോളജി, എം-കോം, സോഷ്യോളജി, രസതന്ത്രം, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, ആന്ത്രപോളജി, ജിയോഗ്രഫി, എക്കണോമിക്‌സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, എൻവയോൺമെന്റൽ സയൻസ്, ബയോടെക്‌നോളജി, സോഷ്യൽവർക്ക്, ലിംഗ്വിസ്‌റ്റിക്‌സ്, ടൂറിസം, മ്യൂസിക് കോഴ്‌സുകളിലാണ് മണിപ്പുർ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

കണ്ണൂർ: നോമിനൽ റോൾ/ഹാൾടിക്കറ്റ്
സർവ്വകലാശാലയുടെ ഭൂമിശാസ്ത്ര പഠനവകുപ്പിലെ, രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്‌സ് ഫോർ സ്‌പേഷ്യൽ പ്ലാനിംഗ് (റെഗുലർ), മെയ് 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി. ബി. സി.എസ്. എസ്.) (2023 അഡ്മിഷൻ / 2023 സിലബസ്), സപ്ലിമെന്ററി, മെയ് 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ – 2022 പ്രവേശനം,സപ്ലിമെന്ററി – 2020, 2021 പ്രവേശനം) ഏപ്രിൽ 2025 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്റ്റ് റിപ്പോർട്ട് 02.05.2025 (വെള്ളിയാഴ്ച) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് -ൽ സമർപ്പിക്കണം.
പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
Kannur
കരിമ്പത്ത് ഒരുങ്ങുന്നു ഫാം ടൂറിസത്തിന്റെ മധുര കാലം; പ്രവൃത്തി ഉടൻ പൂർത്തിയാവും

ലോകോത്തര നിലവാരമുള്ള ഫാം ടൂറിസ്റ്റ് കേന്ദ്രമാകാൻ കരിമ്പം ഫാം ഒരുങ്ങുന്നു. പരമ്പരാഗത കൃഷി രീതി നിലനിർത്തി ആധുനിക സങ്കേതിക വിദ്യകളിലൂടെ അത്യുൽപാദനശേഷി കൈവരിക്കാനും വിനോദ സഞ്ചാരികൾക്ക് പഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യം വെച്ചാണ് ഫാം ടൂറിസം ഒരുങ്ങുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഫാം സന്ദർശന വേളയിൽ താമസിച്ചിരുന്ന ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. 120 വർഷം പഴക്കമുള്ള ഫാമിൽ മനോഹരമായ നടപ്പാത, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമാണം പൂർത്തിയായി വരികയാണ്. ഫാമിന്റെ നടുവിലൂടെ നിർമിക്കുന്ന കല്ലു പാകിയ ദീർഘ ദൂര നടപ്പാതയിലൂടെ നടന്നാൽ ഫാമിന്റെ മനോഹാരിതയും വർഷങ്ങൾ പഴക്കമുള്ള വൻ മരങ്ങളുടെ തണലും കാർഷിക സംസ്‌കൃതിയുടെ നാൾവഴികളും അനുഭവിച്ചറിയാനാകും. നബാർഡിന്റെ സഹായത്തോടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനായി പോളി ഹൗസുകളും മഴമറയും ഇവിടെ നിർമിക്കുന്നുണ്ട്. ഫാമിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിർമിക്കുന്ന ചുറ്റുമതിലിന്റെയും ചെയിൻ ലിങ്കിന്റെയും നിർമാണവും പുരോഗമിക്കുകയാണ്.
കർഷകർക്ക് സമയബന്ധിതമായി ഗുണ നിലവാരമുള്ള നടീൽ വസ്തുക്കൾ ഉൽപാദിക്കുന്നതിന് മൂന്ന് ലക്ഷത്തോളം കുരുമുളക് തൈകളുടെ ഉൽപാദനവും ഫാമിൽ നടന്നുവരുന്നു. കൂടാതെ പന്നിയൂർ ഒന്ന് മുതൽ പത്ത് വരെയുള്ള കുരുമുളക് ഇനങ്ങൾ നാഗപതി രീതിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ജില്ലയിലെ കൃഷി ഭവനുകളിലേക്ക് ഓണത്തിന് ഒരു മുറംപച്ചക്കറി എന്ന പദ്ധതിയ്ക്കായി ഒരു ഹെക്ടർ സ്ഥലത്ത് പാവൽ, പടവലം, താലോരി, വെള്ളരി, കുമ്പളം, മത്തൻ, ചീര എന്നിവയുടെ വിത്ത് ഉൽപാദിപ്പിച്ച് വരുന്നു.
കരിമ്പം ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി മാറ്റുന്നതിന്റെ ഭാഗമായി സംയോജിത കൃഷിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ തേനീച്ചയുടെയും ചെറുതേനീച്ചയുടെയും കോളനികൾ സ്ഥാപിച്ച് തേൻ ഉൽപാദിപ്പിക്കുന്നുണ്ട്. ഹണി ഡ്രോപ്‌സ് കരിമ്പം എന്ന പേരിൽ തേൻ വിപണിയിലെത്തിയിട്ടുണ്ട്. കരിമ്പം ഫാമിലെ ടിഷ്യൂ കൾച്ചർ ലാബും വികസനത്തിന്റെ പാതയിലാണ്. വാഴയിൽ നേന്ത്രൻ, റോബസ്റ്റ്, സ്വർണ മുഖി എന്നിവ ടിഷ്യൂ കൾച്ചർ വഴി ഉൽപാദിപ്പിക്കുന്നുണ്ട്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉൽപാദനം ലാബിൽ പരീക്ഷണത്തിലാണ്. ജില്ലയിലെ കൂൺ കർഷകരുടെ ആവശ്യകത കണക്കിലെടുത്ത് ചിപ്പിക്കൂൺ, പാൽകൂൺ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. സ്യൂഡോമൊണാസ്, ട്രൈക്കോഡർമ, ബ്യുവേറിയ തുടങ്ങിയ വളങ്ങൾ കർഷകരുടെ ആവശ്യാനുസരണം ലഭ്യമാക്കി വരുന്നുണ്ട്. ജില്ലയിലെ കേര കർഷകർക്ക് ആത്മവിശ്വാസമേകി കൂമ്പ് ചീയലിനെതിരെ ഫലപ്രദമായ ട്രൈക്കോകേക്കും ഇവിടെ നിർമിക്കുന്നുണ്ട്.
ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമുള്ള ഫാമുകളിലൊന്നായ കരിമ്പം ഫാമിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഫാം ടൂറിസം പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ടൂറിസവും കൃഷിയും ഒരുമിപ്പിച്ച് വിനോദസഞ്ചാരത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ടൂറിസത്തിന് രൂപം നൽകിയിട്ടുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളും ടൂറിസവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്ന ജനകീയ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കരിമ്പം മുന്നോട്ടുവെക്കുന്നത്.
Kannur
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഡംബര ക്രൂയിസ് യാത്ര

കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 ന് നടത്തുന്ന ആഡംബര ക്രൂയ്സ് പാക്കേജിൽ സീറ്റ് ഒഴിവുണ്ട്. ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ എന്നിവയടങ്ങുന്നതാണ് പാക്കേജ്. ഫോൺ: 9497007857, 9895859721.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്