കണ്ണൂരില്‍ നിന്ന് പറക്കാം കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്; പദവി വൈകാതെ ലഭിച്ചേക്കും
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് അനുവദിക്കാൻ പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാനുള്ള സാധ്യതയേറി. ടൂറിസം, സിവില്‍ വ്യോമയാനവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി അടുത്തിടെ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
നേരത്തെ പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാതെ തന്നെ ഗോവയിലെ വിമാനത്താവളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താൻ വിദേശ കമ്ബനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
അതേസമയം, പോയിന്റ് ഓഫ് കോള്‍ പദവി വൈകുന്ന സാഹചര്യമാണെങ്കില്‍, ഗോവയിലെ വിമാനത്താവളത്തില്‍ ഒമാൻ എയര്‍ സര്‍വീസുകള്‍ അനുവദിച്ച മാതൃകയില്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താൻ വിദേശ വിമാന കമ്ബനികള്‍ക്ക് അനുമതി നല്‍കണമെന്നാണ് അധികൃതരുടെ ആവശ്യം. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 6,215 അന്താരാഷ്ട്ര ഫ്ലൈറ്റുകളാണ് സര്‍വീസ് നടത്തിയത്.
