കുറാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ സ്വദേശി സുഫിയാൻ
മയ്യിൽ : എറണാകുളത്ത് നടന്ന സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ 90 കിലോക്ക് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ സ്വദേശി പി.പി. സുഫിയാൻ.
മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ സുഫിയാൻ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മയ്യിൽ ഐ.ടി.എം കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. മുഹമ്മദ് അലി-സുമയ്യ ദമ്പതികളുടെ മകനാണ്. സഹോദരി മുസ്‌ന.
