വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ച സ്കൂളിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം
സുൽത്താൻബത്തേരി : വയനാട്ടിൽ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട ശഹല ഷെറിൻ പഠിച്ച സ്കൂൾ ഇന്ന് പഴയ പോലെയല്ല.സ്‌കൂളിന് സംസ്ഥാന സർക്കാർ നിർമിച്ച പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങിക്കഴിഞ്ഞു.
സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനാണ് പുതിയ കെട്ടിടം പിണറായി സർക്കാർ നിർമിച്ചു നൽകിയത്.പൊതുവിദ്യാഭ്യാസവകുപ്പിന്റെ രണ്ടുകോടിരൂപയും കിഫ്ബിയിൽ നിന്നുള്ള ഒരു കോടിരൂപയും ഉപയോഗിച്ചാണ് മൂന്നുനില കെട്ടിടം നിർമിച്ചത്.
ലിഫ്റ്റ് സംവിധാനം ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടെ പണിതീർത്ത കെട്ടിടത്തിൽ 15 ക്ലാസ്‌മുറികളുണ്ട്. പുതിയകെട്ടിടം വരുന്നതോടെ ഒട്ടുമിക്ക ക്ലാസുകളും ഇവിടേക്ക് മാറും. പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിനുശേഷം പൊളിച്ചുനീക്കിയ കെട്ടിടത്തിന് പകരമായാണ് പുതിയകെട്ടിടം നിർമിച്ചത്.
