ആസ്ട്രോ ക്വിസ് മത്സരം ഒക്ടോബർ എട്ടിന്
കണ്ണൂർ : ആസ്ട്രോ പയ്യന്നൂർ ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലാ തല ജ്യോതിശാസ്ത്ര പ്രതിഭാ പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ജില്ലാ തല ക്വിസ് മത്സരം, ജ്യോതിശാസ്ത്ര ക്ലാസുകൾ, ക്യാമ്പുകൾ, വാന നിരീക്ഷണം, പ്ലാനിറ്റേറിയം പ്രദർശനം എന്നിവ സംഘടിപ്പിക്കും.
ക്വിസ് മത്സരം ഒക്ടോബർ എട്ടിന് രാവിലെ 10-ന് പയ്യന്നൂർ വെള്ളൂർ ഏച്ചിലാം വയൽ വായനശാലയിൽ നടക്കും. മത്സരത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഒരു സ്കൂളിൽ നിന്ന് ഒരു വിദ്യാർഥിക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ 30-ന് മുൻപ് രജിസ്റ്റർ ചെയ്യണം.
ഫോൺ: 9446445141, 9447946546
