അഞ്ച് ശതമാനം പലിശക്ക് ഈടില്ലാതെ ലഭിക്കുന്ന പി.എം. വിശ്വകർമ്മ വായ്‌പ ആവശ്യമുണ്ടോ? ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച 13,000 കോടിയുടെ പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതി ഇന്നു മുതൽ. 18 പരമ്പരാഗത വ്യവസായങ്ങളിലെ 30ലക്ഷം കരകൗശലത്തൊഴിലാളികൾക്ക് അഞ്ച്ശതമാനം പലിശയ്‌ക്ക് ഈടില്ലാതെ വായ്പ നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടം ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പരമ്പരാഗത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തി ആഗോള വിപണിയിൽ സ്ഥാനമുറപ്പിക്കലാണ് ലക്ഷ്യം.
പദ്ധതി ഇങ്ങനെ:
* 2028 വരെ അഞ്ച് വർഷത്തേക്ക് 13,000 കോടി രൂപ വകയിരുത്തി.
* ഗുണഭോക്താക്കൾ ബയോമെട്രിക്അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ്മ പോർട്ടൽ ഉപയോഗിച്ച് പൊതു സേവന കേന്ദ്രങ്ങൾ വഴി സൗജന്യമായി രജിസ്റ്റർ ചെയ്യണം.
* 5% പലിശയ്‌ക്ക് ആദ്യ ഗഡു ഒരു ലക്ഷവും രണ്ടാം ഗഡു 2 ലക്ഷവും വായ്‌പ.
* തൊഴിലാളികൾക്ക് പിഎംവിശ്വകർമ്മസർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നൽകും.
* അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉൾപ്പെടുന്ന നൈപുണ്യ നവീകരണം.
* ഉപകരണങ്ങൾ വാങ്ങാൻ 15,000 രൂപ ഇൻസെന്റീവ്. ഡിജിറ്റൽ ഇടപാടുകൾപ്രോത്സാഹിപ്പിക്കും.
* നിർമ്മിക്കുന്നഉത്പന്ന ങ്ങൾക്ക് സർക്കാരിന്റെ വിപണി പിന്തുണ.
ലക്ഷ്യം
കൈകളുംഉപകരണങ്ങളുംഉപയോഗിച്ച്പ്രവർത്തിക്കുന്ന പരമ്പരാഗത വിശ്വകർമ്മതൊഴിലുകളുടെ ഗുരു-ശിഷ്യ പാരമ്പര്യം അഥവാകുടുംബാധിഷ്ഠിതപരിശീലനംശക്തിപ്പെടുത്തൽ.കരകൗശല വിദഗ്ദ്ധരും ശിൽപ്പികളും നിർമ്മിക്കുന്നഉത്പന്നങ്ങളുടെയുംസേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തൽ.അവയ്‌ക്ക് ആഭ്യന്തര, ആഗോള വിപണി ഉറപ്പാക്കൽ.
ആനുകൂല്യംലഭിക്കു ന്ന18പരമ്പരാഗതകരകൗശല മേഖലകൾ
* ആശാരിപ്പണി,
* വള്ളം നിർമ്മാണം,
* കവച നിർമ്മാണം,
* കൊല്ലപ്പണി,
* ചുറ്റികയുംഉപകര ണങ്ങളുംനിർമ്മിക്കുന്നവർ,
* താഴ് നിർമ്മാണം,
* സ്വർണപ്പണി,
* മൺപാത്ര നിർമ്മാണം,
* ശില്പികൾ/കല്ല് കൊത്തുന്നവർ,
* ചെരുപ്പുകുത്തി,
* കൽപ്പണിക്കാർ,കൊട്ട/പായ/ചൂൽ നിർമ്മാണം/കയർ പിരിക്കൽ,
* പാവ – കളിപ്പാട്ട നിർമ്മാണം (പരമ്പരാഗതം),
* ബാർബർ,
* ഹാരം/പൂമാല കെട്ടൽ,
* അലക്കുതൊഴിൽ,
* തയ്യൽപ്പണി,
* മീൻവല നിർമ്മാണം.
