കെ.എസ്.ആർ.ടി.സി.യുടെ എ.സി ജനത തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം : കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കൾ മുതൽ. മിനിമം ചാർജ് 20 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ചാർജിൽ രണ്ടുരൂപ കുറച്ചാണ് മിനിമം നിശ്ചയിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും. എ.സി ലോ ഫ്ലോർ ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
കൊല്ലം –തിരുവനന്തപുരം റൂട്ടിലും കൊട്ടാരക്കര–- തിരുവനന്തപുരം റൂട്ടിലുമാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ കിഫ്‌ബി വായ്‌പ വഴി എ.സി 400 ബസ് വാങ്ങും.
