സൗജന്യ നിരക്കിൽ കാർഷിക യന്ത്രങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

Share our post

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതികൾക്ക് മൂന്ന് ലക്ഷം രൂപ വരെ വില വരുന്ന കാർഷിക യന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. നടീൽ യന്ത്രം, മെതി യന്ത്രം, സ്‌പ്രേയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കാർഷിക യന്ത്രങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ ഇതേ പദ്ധതിയിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് അവ ഒഴികെയുളള മറ്റ് യന്ത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ ഗുണഭോക്തൃ വിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തിൽ മുൻകൂറായി അടക്കണം.

അപേക്ഷാ ഫോറം കൃഷി ഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ വെബ് സൈറ്റായ www.kannurdp.lsgkerala.gov.in ലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോറം കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോട് ഒപ്പം കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കോക്കനട്ട് നഴ്‌സറി പാലയാട്, കണ്ണൂർ- 670661 എന്ന വിലാസത്തിൽ സെപ്റ്റംബർ 30നകം സമർപ്പിക്കണം. ഫോൺ: 9383472050, 9383472051, 9383472052


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!