നഗരസഭ മെഗാ ശുചിത്വ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം

Share our post

പയ്യന്നൂർ: നഗരസഭ മെഗാ ശുചിത്വ രണ്ടാംവട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാടും നഗരവും ശുചിത്വ സുന്ദരമാക്കാനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ചിത്രകാരൻമാർ, കുടുംബശ്രീ- ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികൾ, സന്നദ്ധസംഘടന പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു.

കാപ്പാട് തണൽ ഇക്കോ പാർക്കിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർമാരായ മണിയറ ചന്ദ്രൻ, ഇക്ബാൽ പോപ്പുലർ , കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല, നഗരസഭ ക്ലീൻ സിറ്റി മാനേജർ എ.വി.മധുസൂദനൻ ,പെരുമ്പ സ്കൂൾ പ്രധാനാദ്ധ്യാപകൻ സി.എം.വിനയചന്ദ്രൻ ,ശുചിത്വമിഷൻ വൈ.പി , ടി.വി. അനുശ്രീ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന ചിത്രകാര സംഗമം ചിത്രകാരൻ പ്രകാശൻ പുത്തൂർ ശുചിത്വ സന്ദേശമേകുന്ന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഉണ്ണി കനായി, കലേഷ് കലാലയ കലേഷ് കല, സുഭാഷിനി സതീഷ് ചെന്നൈ, കെ.യു. രാധാകൃഷ്ണൻ , പി. ലതീഷ്, അനീഷ് കുമാർ , വിദ്യാർത്ഥികൾ തുടങ്ങിയവർ കാൻവാസിൽ ചിത്രങ്ങൾ വരച്ച് പങ്ക് ചേർന്നു.

നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞയും, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ശുചിത്വ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഇന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ക്ലീനിംഗ് , ഫ്ലാഷ്മോബും , 17 ന് രാവിലെ കവ്വായി കായൽ തീരത്തേക്ക് റാലിയും, ശുചീകരണവും ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ മണൽശില്‌പവും ഒരുക്കും, 19ന് ശുചീകരണ-ഹരിത കർമ്മ സേന അംഗങ്ങൾക്ക് ആരോഗ്യ പരിശോധന സംഘടിപ്പിക്കും.

ഒക്ടോബർ 1, 2 തീയതികളിലായി ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ എക്സിബിഷൻ, തൊഴിലാളികൾക്കുള്ള ആദരം എന്നിവയും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!