നിപ; കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും, ക്ലാസുകള്‍ ഓണ്‍ലൈനില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഇതുസംബന്ധിച്ച് സർക്കാറിൽ നിന്നും നിർദേശം ലഭിക്കുന്നതിനനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

