കണ്ണൂരിൽ സ്‌കൂൾ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
കണ്ണൂർ: സ്‌കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. കണ്ണൂർ ചെക്കിക്കുളത്താണ് സംഭവം.
രാവിലെ 9.30ഓടെയായിരുന്നു അപകടം. ചെറുവത്തല സ്വദേശികളായ ഷെമീൽ, ഷനാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
