പി.പി. മുകുന്ദൻ്റെ വീട് എ.എൻ. ഷംസീറും എ.കെ. ശശീന്ദ്രനും സന്ദർശിച്ചു
പേരാവൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ്റെ വീട് മന്ത്രി എ.കെ. ശശീന്ദ്രനും സ്പീക്കർ എ.എൻ. ഷംസീറും സന്ദർശിച്ചു. മുകുന്ദൻ്റെ സഹോദരങ്ങളായ പി.പി. ഗണേശൻ, പി.പി. ചന്ദ്രൻ എന്നിവരെ കണ്ട് ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

മന്ത്രിയോടൊപ്പം എൻ.സി.പി സംസ്ഥാന എക്‌സിക്യുട്ടീവംഗം അജയൻ പായവും സ്പീക്കർക്കൊപ്പം സി.പി.എം മണത്തണ ലോക്കൽ സെക്രട്ടറി എം. വിജയനുമുണ്ടായിരുന്നു.
