ഡി.എൽ.എഡ് ഗവ. ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-25 വർഷത്തേക്കുളള ഡി. എൽ. എഡ് ഗവ. ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗവ. സയൻസ് വിഭാഗം ഷുവർ ലിസ്റ്റ് ഇന്റർവ്യൂ സെപ്റ്റംബർ 20 ന് രാവിലെ ഒമ്പത് മണിക്കും വെയ്റ്റിങ് ലിസ്റ്റ് രാവിലെ 10.30നും നടക്കും.
കോമേഴ്‌സ് വിഭാഗം ഷുവർ ലിസ്റ്റ് ഇന്റർവ്യൂ 20ന് ഉച്ച 1.30, വെയ്റ്റിങ് ലിസ്റ്റ് ഉച്ച 2.30, ഹ്യൂമാനിറ്റിസ് വിഭാഗം ഷുവർ ലിസ്റ്റ് ഇന്റർവ്യൂ 21ന് രാവിലെ ഒമ്പത് മണി, വെയ്റ്റിങ് ലിസ്റ്റ് രാവിലെ 10.30 എന്നിങ്ങനെ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
ഇന്റർവ്യൂവിന് എസ്. എസ്. എൽ. സി സർട്ടിഫിക്കറ്റ്, പ്ലസ് ടു മാർക്ക് ലിസ്റ്റ്, സംവരണാനുകൂല്യം ഉളള വിദ്യാർഥികൾ അതിന്റെ രേഖകളുടെ ഒറിജിനൽ എന്നിവ സഹിതം ഹാജരാകണം. വിശദ വിവരങ്ങൾ www.ddekannur.in എന്ന വെബ്സൈറ്റിൽ ലഭിക്കും.