എച്ച്.ഐ.വി ബാധിതർക്കുള്ള ധനസഹായം: അപേക്ഷകരുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി

Share our post

കൊച്ചി: എച്ച്.ഐ.വി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും അപേക്ഷകരുടെ വിവരങ്ങളിന്മേൽ രഹസ്യ സ്വഭാവം പുലർത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.എച്ച്.ഐ.വി ബാധിതർക്കുള്ള സർക്കാർ ധനസഹായവുമായി ബന്ധപ്പെട്ട് സമർപ്പിച്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

‘വിദ്വേഷത്തിന്റെ മെഗാ മാൾ’: സനാതന ധർമ്മ വിവാദത്തിൽ പ്രതിപക്ഷ സഖ്യം ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി അനുരാഗ് താക്കൂർ

‘സ്വകാര്യത ഭരണഘടന നൽകുന്ന അവകാശമാണ്. അതുകൊണ്ട് തന്നെ എച്ച്.ഐ.വി ബാധിതരെന്ന നിലയിൽ ധനസഹായത്തിനും മറ്റും അപേക്ഷിക്കുന്ന സമയത്ത് ആധാർകാർഡ് ഉൾപ്പടെ സമർപ്പിക്കേണ്ടി വരുന്നുണ്ട്. ഇത് എച്ച്.ഐ.വി ബാധിതനാണെന്ന് പുറം ലോകം അറിയാനുള്ള സാധ്യത വർധിപ്പിക്കുന്നു.

അതിനാൽ ഇത്തരം നടപടിയിലേക്ക് കടക്കുമ്പോൾ സ്വകാര്യതാ ലംഘനമുണ്ടാവരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!