വിവിധ സേവനങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് രേഖ; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യം

Share our post

ന്യൂഡൽഹി: ഒക്ടോബർമുതൽ വിവിധ സേവനങ്ങൾക്ക് രേഖയായി ജനനസർട്ടിഫിക്കറ്റ് ഉപയോഗിക്കാം. കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ ജനന-മരണ (ഭേദഗതി-2023) രജിസ്ട്രേഷൻ നിയമം 2023 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർനമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ഒറ്റരേഖയായി ഇനി ജനനസർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി. ക്ഷേമപദ്ധതികൾ, പൊതുസേവനങ്ങൾ, ഡിജിറ്റൽ രജിസ്ട്രേഷൻ എന്നിവ സുതാര്യവും കാര്യക്ഷമമായും നിർവഹിക്കാൻ ഇതു സഹായിക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞു. ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1969-ലെ നിയമമായിരുന്നു സർക്കാർ ഭേദഗതിചെയ്തത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!