Connect with us

Kerala

എസ്.ബി.ഐയിൽ പ്രൊബേഷണറി ഓഫീസർ; 2000 ഒഴിവുകള്‍

Published

on

Share our post

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. 2000 ഒഴിവിലേക്കാണ് വിജ്ഞാപനം. ബിരുദധാരികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷ 2023 നവംബറിൽ നടക്കും. നിയമനം രാജ്യത്ത് എവിടെയുമാവാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം / കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത. ബിരുദ കോഴ്‌സിന്റെ അവസാന വർഷ / സെമസ്റ്ററിൽ ഉള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, ഇവർ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുക ആണെങ്കിൽ, യോഗ്യത 31.12.2023-നകം നേടിയതായുള്ള രേഖ ഹാജരാക്കണം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി സർട്ടിഫിക്കറ്റ് 31.12.2023-നകം നേടുന്നവർക്കും അപേക്ഷിക്കാം. മെഡിക്കൽ, എൻജിനിയറിങ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകളുള്ളവരും അപേക്ഷിക്കാൻ അർഹരാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ട് ലക്ഷം രൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.

ശമ്പളം: 36,000-63,840 രൂപയാണ് സ്കെയിൽ. തുടക്കത്തിൽ നാല് ഇൻക്രിമെൻ്റ് ഉൾപ്പെടെ 41,960 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. പ്രായം: 01.04.2023-ന് 21 – 30 വയസ്. അപേക്ഷകർ 02.04.1993-നും 01.04.2002-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. (രണ്ട് തീയതിയും ഉൾപ്പെടെ). ഉയർന്ന പ്രായ പരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ /ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 10 വർഷം, എസ്.സി / എസ്.ടി -15 വർഷം, ഒ.ബി.സി (എൻ.സി.എൽ) -13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്ത ഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പരീക്ഷ: ഓൺലൈനായി നടത്തുന്ന പ്രിലിമിനറി പരീക്ഷക്ക് ഒരു മണിക്കൂറാണ് സമയം. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. ആകെ 100 ചോദ്യം ഉണ്ടായിരിക്കും. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയെ ആസ്പദമാക്കി ആയിരിക്കും ചോദ്യങ്ങൾ. തെറ്റ് ഉത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. മെയിൻ പരീക്ഷയും ഓൺലൈനായാണ് നടത്തുക.

ഇതിൽ 200 മാർക്കിനുള്ള ഒബ്ജക്ടീവ് പേപ്പറും 250 മാർക്കിനുള്ള ഡിസ്‌ക്രിപ്റ്റീവ് പേപ്പറുമുണ്ടാവും. എസ്.സി, എസ്.ടി, ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് ഓൺലൈനായി പ്രീ- എക്സാമിനേഷൻ ട്രെയിനിങ്ങിന് അവസരം ഉണ്ടായിരിക്കും. അപേക്ഷ ഫീസ്: എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ ഒഴികെയുള്ളവർ 750 രൂപ ഓൺലൈനായി അടക്കണം. അപേക്ഷ: sbi.co.in/web/careers വഴി നൽകാം. അവസാന തീയതി: സെപ്റ്റംബർ 27. 


Share our post

Kerala

വയനാട് ടൗൺ ഷിപ്പ് : പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തടയണം, എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

Published

on

Share our post

വയനാട് : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺ ഷിപ്പ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ആണ് എൽസ്റ്റൺ എസ്റ്റേറ്റിന്റ വാദം. ഏറ്റെടുക്കുകയാണെങ്കിൽ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ ആവശ്യപ്പെടുന്നു.നിലവിൽ ഭുമി ഏറ്റെടുക്കലിനായി നഷ്ടപരിഹാരമായി കണക്കാക്കുന്നത് 26 കോടി രൂപയാണ് ഇത് അപര്യാപ്തമാണെന്നും പകരം 549 കോടി രൂപ ലഭിക്കണമെന്നും എസ്റ്റേറ്റ് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.


Share our post
Continue Reading

Kerala

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്

Published

on

Share our post

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.


Share our post
Continue Reading

Kerala

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

Published

on

Share our post

നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ഫെബ്രുവരി 27നാണ് നാലാം ക്ലാസ് (LSS), ഏഴാം ക്ലാസ് (USS) പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം https:// bpekerala.in വഴി അറിയാം. രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം അറിയാം. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!