ഇനി ചൈനീസ് വിസ കൂടുതല്‍ എളുപ്പത്തില്‍; ഇന്ത്യക്കാര്‍ക്കായി ചട്ടങ്ങളില്‍ ഇളവ് വരുത്തി ചൈന

Share our post

ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ യാത്രികര്‍ക്കായി വിസ ചട്ടങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരിക്കുകയാണ് ചൈന . എന്നാല്‍ ഈ ഇളവുകള്‍ പരിമിതമായ കാലത്തേക്ക് മാത്രമാണെന്ന് ചൈനീസ് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ചട്ടപ്രകാരം വിവിധ ആവശ്യങ്ങള്‍ക്കായി ചൈനീസ് വിസയ്ക്ക് അപേക്ഷിക്കുന്ന യോഗ്യരായ ഇന്ത്യന്‍ പൗരന്‍മാര്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം ബയോമെട്രിക്ക് ഡാറ്റ സമര്‍പ്പിക്കേണ്ടതില്ല. ഫിംഗര്‍പ്രിന്റ് ഉള്‍പ്പടെയുള്ള ബയോമെട്രിക്ക് ഡാറ്റ നല്‍കുന്നത് ഒഴിവാക്കുന്നതോടെ വിസയ്ക്ക് അപേക്ഷിക്കല്‍ കൂടുതല്‍ എളുപ്പമാവും. ഡിസംബര്‍ 31 വരെയായിരിക്കും ഈ ഇളവ് ലഭിക്കുക.

ഡല്‍ഹിയിലെ ചൈനീസ് വിസ ആപ്ലിക്കേഷന്‍ സെന്റര്‍ പുറപ്പെടുവിക്കുന്ന ഏറ്റവും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടതെന്നും ചൈനീസ് എംബസി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 

കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് ചൈനീസ് വിസയ്ക്ക് അപേക്ഷിക്കാനാകുക. പാസ്‌പോര്‍ട്ടില്‍ രണ്ട് ഒഴിഞ്ഞ വിസ പേജുകളെങ്കിലും ബാക്കിയുണ്ടാവണം. ആവശ്യമായ പാസ്‌പോര്‍ട്ട് പേജുകളുടെ പകര്‍പ്പുകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും തൊഴില്‍, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും ഉള്‍പ്പടെയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്.

വിസയുടെ തരവും കാലാവധിയും അനുസരിച്ചാണ് ഫീസ് ഈടാക്കുക. സാധാരണഗതിയില്‍ 3800 മുതല്‍ 7800 രൂപ വരെയാണ് ചൈനീസ് വിസയ്ക്കായി വേണ്ടിവരുന്ന ഫീസ്. വിസ അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനായുള്ള കമ്യൂണിക്കേഷന്‍ ചാനലുകളും ചൈനീസ് എംബസി ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!