‘ആൽഫബെറ്റ്’പദ്ധതിയുമായി വായന്നൂർ ഗവ: എൽ.പി.സ്കൂൾ

പേരാവൂർ: ഇംഗ്ലീഷ് ഭാഷാ പഠനം രസകരവും ലളിതവുമാക്കാൻ ‘ആൽഫബെറ്റ്’ എന്ന പേരിൽ പഠന പരിപാടിയുമായി വായന്നൂർ ഗവ: എൽ.പി. സ്കൂൾ. ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ച് ഇരുപത്തിയാറ് വ്യത്യസ്ത പരിപാടികളാണ് സ്കൂളിൽ നടപ്പിലാക്കുക.
ശില്പശാലകൾ, പ്രശ്നോത്തരികൾ, മാസിക നിർമ്മാണം, നിഘണ്ടു നിർമ്മാണം, ലഘുനാടകങ്ങൾ, സംഭാഷണ പരിചയം, ചുമർ പത്ര നിർമ്മാണം, പ്രസംഗ പരിശീലനം, ഇംഗ്ലീഷ് അസംബ്ലി, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കും.
പദ്ധതി കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.സുരേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി.എം. തുളസീധരൻ ലോഗോ പ്രകാശനം നടത്തി. എം. മിനി, ടി. ജയരാജൻ, ഷീബ. പി.കെ, അയ്ഷ പ്രജീഷ്, ആതിര ബിജു, പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ, കെ.പി. ശ്രീലേഖ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പഠനോപകരണ നിർമാണ ശില്പശാലയും നടന്നു.