Kannur
ലോക വിനോദ സഞ്ചാര ദിനം: ടൂർ വാരാചരണവുമായി കെ.എസ്.ആർ.ടി.സി

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.
ഗവി-കുമളി-കമ്പം: സെപ്റ്റംബർ 21ന് വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിച്ച് അന്ന് ഹോട്ടലിൽ താമസം, ശനിയാഴ്ച ഗവിയിലും സന്ദർശനം നടത്തി ഞായറാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ എത്തിച്ചേരും.
വാഗമൺ -മൂന്നാർ: സെപ്റ്റംബർ 22, 30 തീയതികളിൽ വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ വാഗമണ്ണിൽ എത്തിച്ചേരും. ഓഫ് റോഡ് ജീപ്പ് സഫാരി, പൈൻ ഫോറസ്റ്റ്, അഡ്വെഞ്ചർ പാർക്ക്, വാഗമൺ മേഡോസ് എന്നിവ സന്ദർശനം. രാത്രിയിൽ ക്യാമ്പ് ഫയർ ഉണ്ടായിരിക്കും. രണ്ടാമത്തെ ദിവസം മൂന്നാറിൽ ആറോളം ഡെസ്റ്റിനേഷനുകൾ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് തിരിച്ചെത്തും.
മൂന്നാർ: സെപ്റ്റംബർ 30ന് വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഒക്ടോബർ മൂന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തും. ഒന്നാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയിന്റ്, പൊന്മുടി ഡാം, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ കേവ്, ഫോട്ടോ പോയിന്റ് എന്നിവ സന്ദർശിച്ച് മൂന്നാറിൽ ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം ഇരവികുളം നാഷണൽ പാർക്ക്, ബോട്ടാനിക്കൽ ഗാർഡൻ, ഫ്ളവർ ഗാർഡൻ, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, കുണ്ടള തടാകം, സിഗ്നൽ പോയിന്റ് എന്നിവ സന്ദർശിക്കും.
പൈതൽ മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയം തട്ട്: സെപ്റ്റംബർ 24ന് രാവിലെ 6.30 പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന പാക്കേജിൽ മൂന്നു ഡെസ്റ്റിനേഷനുകൾ സന്ദർശിക്കും. ഭക്ഷണവും എൻട്രി ഫീ ഉൾപ്പെടെയാണ് പാക്കേജ.്
വയനാട്: സെപ്റ്റംബർ 24ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി 10.30 തിരിച്ചെത്തുന്ന പാക്കേജിൽ ബാണാസുരസാഗർ ഡാം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ചെയിൻ ട്രീ എന്നിവ സന്ദർശിക്കും.
വയനാട്: സെപ്റ്റംബർ 30ന് രാവിലെ 5.45നു പുറപ്പെട്ട് സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാർക്ക് (ഗ്ലാസ് ബ്രിഡ്ജ്), മുത്തങ്ങ ജംഗിൾ സഫാരി എന്നിവ സന്ദർശിച്ച് രാത്രി രണ്ട് മണിയോടെ കണ്ണൂരിൽ തിരിച്ചെത്തുന്നു. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിലൂടെയുള്ള രാത്രി യാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത.
റാണിപുരം-ബേക്കൽ: ഒക്ടോബർ ഒന്നിന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന പാക്കേജിൽ വടക്കേ മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവ ഉൾപ്പെടുന്നു. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 8089463675, 9496131288.
Kannur
കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് വിഷു

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു. കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പടക്കവും കണിയും കൈനീട്ടവും സദ്യയുമൊക്കെയായി നാടെങ്ങും വിഷു ആഘോഷിക്കുകയാണ്. കാർഷികോത്സവമാണ് വിഷു. പാടത്തും പറമ്പിലും വിളവെടുപ്പിൻ്റെ ആരവമുയരുന്ന നാളുകൾ. എങ്ങും പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വർണ വർണക്കാഴ്ച. വിഷുക്കണിയും കൈനീട്ടവും പടക്കവും കമ്പിത്തിരിയും മത്താപ്പുമൊക്കെ ആഘോഷത്തിന് ആഹ്ലാദപ്പൊലിമയേകുന്നു. സ്വർണനിറത്തിലുള്ള കണിക്കൊന്നയും കണിവെള്ളരിയും,തൊട്ടടുത്തായി ചക്ക, മാങ്ങ, നാളികേരം തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ വിളകളും നവധാന്യങ്ങളും കസവുമുണ്ടും സിന്ദൂരച്ചെപ്പും വാൽക്കണ്ണാടിയും ഗ്രന്ഥവും കൃഷ്ണ വിഗ്രഹവും നിറഞ്ഞു നിൽക്കുന്ന ഓട്ടുരുളിയാണ് വിഷുക്കണിക്കായി ഒരുക്കുക. കണി കണ്ടുകഴിഞ്ഞാൽകഴിഞ്ഞാൽ കൈനീട്ടത്തിന്റെ സമയമാണ്. സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് അനുഗ്രഹിച്ചുകൊണ്ട് മുതിർന്നവർ ഇളയവർക്ക് കൈനീട്ടം നൽകും.
Kannur
കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ. ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.
Kannur
നാളെ പൊൻകണി ; തിരക്കോടു തിരക്ക്

കണ്ണൂർ: നാളെ വിഷുപ്പുലരി. കണി കണ്ടുണരുന്നതിനുള്ള ഒരുക്കത്തിനായി നാടും നഗരവും നെട്ടോട്ടത്തിലാണ്. കണിയൊരുക്കാനുള്ള വിഭവങ്ങൾ തൊട്ട് പടക്കങ്ങളും പുതുവസ്ത്രങ്ങളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിനുമുള്ള ഒരുക്കമാണ് എങ്ങും. കൃഷ്ണ വിഗ്രഹങ്ങൾ വില്കുന്ന കടകളിലും വസ്ത്രവിപണിയിലും ഗ്യഹോപകരണ , പഴം പച്ചക്കറി കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പടക്കകടകളിലും ആളൊഞ്ഞ നേരമില്ല. പച്ചക്കറി വില്പനകേന്ദ്രങ്ങളിൽ കണിവെള്ളരി വിൽക്കാൻ പ്രത്യേക ഭാഗം തന്നെയുണ്ട്. തമിഴ്നാട്ടിൽനിന്നു തന്നെയാണ് ഇത്തവണയും കണിവെള്ളരി ഉൾപ്പെടെ ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുകണിയിലെ പ്രധാന ഇനങ്ങളിലൊന്നായ കൊന്നപ്പൂക്കൾ പ്രധാന ടൗണുകളിലെല്ലാം ഇന്ന് ഇടംപിടിക്കും.
പല വീടുകളുടെയും തൊടിയിലും പാതയോരങ്ങളിലും മഞ്ഞ പുതച്ചുനിൽക്കുന്ന കണിക്കൊന്ന പൂക്കൾ അടർത്തിയെടുത്ത് ഓട്ടോയിലും മറ്റുമായി വിൽപ്പനയ്‌ക്കെത്തിക്കുന്നതാണ് പതിവ്. ആവശ്യക്കാരേറുന്നതിനാൽ വലിയ വിലയാണ് പൂക്കൾക്ക് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെറുപിടി കൊന്നപ്പൂവിന് 40 മുതൽ 50 രൂപ വരെയാണ് വഴയോരക്കച്ചവടക്കാർ വാങ്ങിയത്. പടക്കവിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പൊട്ടുന്നവയോട് പൊതുവെ ഇപ്പോൾ പ്രിയം കുറവാണ്.വൈവിദ്ധ്യപൂർണമായ ചൈനീസ് ഇനങ്ങൾക്കാണ് പടക്കവിപണിയിൽ പ്രിയം. പൂത്തിരിയും കമ്പിത്തിരിയും ചക്രങ്ങളും പല തരത്തിലുള്ള വൈവിദ്ധ്യങ്ങളുമായാണ് കുട്ടികളെയടക്കം ആകർഷിക്കുന്നത്. അപകടരഹിതമാണെന്നതും ഇവയുടെ പ്രിയം വർദ്ധിപ്പിക്കുന്നു.
കൊന്നയ്ക്കുമുണ്ട് ചൈനീസ് അപരൻ
ചൈനീസ് കൊന്നപ്പൂ ക്കളും ഇപ്പോൾ വ്യാപകമായി പ്രചാരത്തിലുണ്ട്. നാടൻ കണിക്കൊന്നയോടെ സാമ്യമുള്ള ചൈനീസ് കൊന്നപ്പൂക്കൾ ഫാൻസി, സ്റ്റേഷനറി കടകളെ അലങ്കരിച്ചുകഴിഞ്ഞു. ഒരു കുല പൂവിന് 30 രൂപ മുതലാണ് വില. സൂക്ഷിച്ചുവച്ചാൽ അടുത്ത വർഷവും ഉ പയോഗിക്കാമെന്നതാണ് പ്രത്യേകത.
കണിവെള്ളരിക്ക് 40 മുതൽ 45 രൂപ വരെയാണ് വില അരക്കിലോ മുതൽ രണ്ടു കിലോ വരെ വലിപ്പമുള്ള കണി വെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. വേനൽമഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാണ്.
നാടൻ പച്ചക്കറി വിപണിയിലേയില്ല
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്