പുഴപുറമ്പോക്ക് ലീസിന്: പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

Share our post

കണ്ണൂർ : ചെറുപുഴ പഞ്ചായത്തിന്റെ സംരക്ഷണത്തിലുള്ള കാര്യങ്കോട് പുഴയോട് ചേർന്ന് കിടക്കുന്ന റവന്യൂ ഭൂമി 25 വർഷത്തേയ്ക്ക് സ്വകാര്യ സംരംഭകർക്ക് പഞ്ചായത്ത് ലീസിന് നൽകാൻ നീക്കം. ഇതിനായി നാളെ പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചിട്ടുണ്ട്.

ടൂറിസം പദ്ധതിക്കാണ് ഭൂമി വിട്ടുനൽകുന്നത്.എന്നാൽ ഭരണസമിതി നീക്കത്തിനെതിരെ കോൺഗ്രസ് കടുത്ത പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ്. സ്വകാര്യ സംരഭകർക്ക് ലീസിന് നൽകിയാൽ നിർമ്മാണത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. ഈ നീക്കത്തിന് പിന്നിൽ വലിയ അഴിമതിയും രാഷ്ട്രീയ താല്പര്യവുമുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

പഞ്ചായത്ത് ഭരണസമിതി യോഗം ചേരുന്ന 15 ന് പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു.ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലോ ടൂറിസത്തിനോ കോൺഗ്രസ് എതിരല്ല. പഞ്ചായത്ത് നേരിട്ട് ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയാൽ പദ്ധതിക്ക് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, ഡി.സി സി നിർവ്വാഹക സമിതി അംഗങ്ങളായ കെ.കെ. സുരേഷ് കുമാർ, തങ്കച്ചൻ കാവാലം, ആലയിൽ ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് ഉഷാ മുരളി, യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീനിഷ്, സലീം തേക്കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കത്ത് നൽകി കോൺഗ്രസ്പുഴയോരം റവന്യൂ ഭൂമിയാണെന്നും പഞ്ചായത്തിന് സംരക്ഷണ ചുമതല മാത്രമേ ഉള്ളൂവെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഭരണസമിതി യോഗത്തിന്റെ അജണ്ടയിൽ നിന്നും പുറമ്പോക്ക് ഭൂമി ലീസിന് നൽകുന്നത് സംബന്ധിച്ച വിഷയം നീക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങളായ കെ.ഡി. പ്രവീൺ, ജോയിസി ഷാജി, രേഷ്മ വി.രാജു, ഷാന്റി ജോർജ്, ലൈസമ്മ തോമസ്, മിനി മാത്യു എന്നിവർ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്തുനൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!