കോസ്റ്റ് ഗാർഡിൽ നാവിക്/യാന്ത്രിക്; ഒന്നാം ഘട്ടപരീക്ഷ ഡിസംബറിൽ

Share our post

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന കോസ്റ്റ് ഗാർഡ് എന്റോൾഡ് പേഴ്‌സണൽ ടെസ്റ്റിന് (സി.ജി.ഇ.പി.ടി.-1/2024 ബാച്ച്) അപേക്ഷ ക്ഷണിച്ചു. 350 ഒഴിവിലേക്കാണ് വിജ്ഞാപനം. പുരുഷന്മാർക്കാണ് അവസരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാംഘട്ടപരീക്ഷ 2023 ഡിസംബറിൽ നടക്കും.

തസ്തികകളും ഒഴിവും: നാവിക് (ജനറൽ ഡ്യൂട്ടി)-260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-30, യാന്ത്രിക് (മെക്കാനിക്കൽ)-25, യാന്ത്രിക് (ഇലക്‌ട്രിക്കൽ)-20, യാന്ത്രിക് (ഇലക്‌ട്രോണിക്സ്)-15.

ശമ്പളം: നാവികിന് 21,700 രൂപയും യാന്ത്രികിന് 29,200 രൂപയുമാണ് അടിസ്ഥാനശമ്പളം. പുറമേ ഡി.എ.യും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പ്രായം:18-22 വയസ്സ്. അപേക്ഷകർ 2002 മേയ് ഒന്നിനും 2006 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവരാവണം (രണ്ട് തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

യോഗ്യത

നാവിക് (ഡൊമസ്റ്റിക് ഡ്യൂട്ടി): പത്താംക്ലാസ് വിജയം.
നാവിക് (ജനറൽ ഡ്യൂട്ടി): മാത്‌സും സയൻസും ഉൾപ്പെട്ട പ്ലസ്ടു.

യാന്ത്രിക്: പത്താംക്ലാസ് വിജയവും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ പവർ) എൻജിനിയറിങ്ങിൽ മൂന്നുവർഷമോ നാലുവർഷമോ ദൈർഘ്യമുള്ള ഡിപ്ലോമ. അല്ലെങ്കിൽ പന്ത്രണ്ടാംക്ലാസ് വിജയവും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ പവർ) എൻജിനിയറിങ്ങിൽ രണ്ടുവർഷമോ മൂന്നുവർഷമോ ദൈർഘ്യമുള്ള ഡിപ്ലോമയും. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും joinindiancoastguard.cdac.in/cgept/ സന്ദർശിക്കുക.അവസാന തീയതി: സെപ്റ്റംബർ 23.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!