ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു
വയനാട്: വെള്ളമുണ്ട മടത്തും കുനി റോഡിൽ മഠത്തിൽ ഇസ്മയിലിന്റെയും റൈഹനത്തിന്റെയും മകൾ അൻഫാ മറിയം (മൂന്നര വയസ്സ് )ജീപ്പിടിച്ചു മരിച്ചു.
വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടിയെ റോഡിലൂടെ വന്ന ജീപ്പിടിക്കുകയായിരുന്നു. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
വൈകുകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
