വടകരയിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്

കോഴിക്കോട്: വടകരയിൽ മുക്കാളിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടച്ച് 10 പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്.
രണ്ട് ബസുകളും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.