മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ മെഗാ തൊഴില്‍മേള സെപ്തംബര്‍ 16ന്

Share our post

കണ്ണൂര്‍: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 16ന് മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ വെച്ച് ദ്യുതി 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

സ്വകാര്യമേഖലയിലെ അമ്പതോളം മുന്‍നിര സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ എന്‍ജിനീയറിങ്,പാര മെഡിക്കല്‍,ഐ.ടി, ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഫിനാന്‍സ് തുടങ്ങി നിരവധി മേഖലയിലെ തൊഴിലവസരങ്ങള്‍ ലഭ്യമാണ് എസ്എസ്എല്‍സി,ഐ.ടി.ഐ, ഡിപ്ലോമ പാരാമെഡിക്കല്‍,ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി എല്ലാ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍മേള വ്യത്യസ്ത തൊഴില്‍ സാധ്യതകളാണ് ഒരുക്കുന്നത് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് https://forms.gle/Z4eNE8bes1C7mmCA9 എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് :0497 2707610,6282942066


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!