കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ

Share our post

കെ.എസ്.ആർ. ടി.സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെ. എസ്. ആർ. ടി. സിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തെ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽ നിന്നും നിശ്ചിത സമയ ത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം.

ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായം: 24-55. ശമ്പളം: എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അധിക സമയ അലവൻസായി നൽകും.

തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെ. എസ്. ആർ. ടി. സി – സ്വിഫ്റ്റിന്റെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന മുപ്പതിനായിരം രൂപയുടെ ഡി ഡി സമർപ്പിക്കണം.

കെ .എസ്. ആർ. ടി. സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല. അപേക്ഷ സമർപ്പിക്കുന്നതിന് www.kcmd.in സന്ദർശിക്കുക. അവസാന തീയതി 2023 സെപ്റ്റംബർ 20 വരെ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!