Connect with us

Kannur

കലാസംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എം-നൽ ചെയ്യുന്നതിനായി കലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ വിവിധ ജില്ല കളിൽ നടത്തുന്ന ആശയ വിനിമയ ബോധവത്കരണ പരിപാടികളിൽ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് നിശ്ചിത വേതനം നൽകി ഇത്തരം സംഘങ്ങൾക്ക് അവസരം നൽകും.

നാടകം, ഡാൻസ്, നാടൻപാട്ട്, കലാരൂപങ്ങൾ, പാവകളി, മാജിക് തുടങ്ങിവ അവതരിപ്പിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും പാനലിൽ രജിസ്റ്റർ ചെയ്യാം. മൂന്ന് വർഷത്തേക്കാണ് രജിസ്ട്രേഷൻ നൽകുക.

അപേക്ഷ അയക്കേണ്ട വിലാസം: അഡീഷണൽ ഡയറക്ടർ ജനറൽ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, ഗവ. ഓഫ് ഇന്ത്യ, വന്ദനം, ബേസ്മെൻറ് ഫ്ലോർ, യു.ആർ.ആർ.എ- 7-എ, ഉപ്പളം റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം – 695 001. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10.

കൂടുതൽ വിവരങ്ങൾക്ക്  www.davp.nic.in / www.cbcindia.gov.in സന്ദർശിക്കുക.  apply


Share our post

Kannur

നാല് കോടി രൂപയുടെ മരുന്നെത്തിയില്ല; പരിയാരത്ത് മരുന്നുക്ഷാമം

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ തുടങ്ങിയ പലതും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വരി നിന്ന് ഫാർമസി കൗണ്ടറിലെത്തുമ്പോഴാണ് മരുന്ന് ഇല്ലെന്നു അറിയുന്നത്. സർക്കാർ ഫാർമസിയിൽ മരുന്ന് ലഭിക്കാത്തതിനാൽ പുറമേനിന്നു മരുന്നു വാങ്ങാൻ വൻതുക ചെലവഴിക്കണം. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയാസമാണ്. അതിനാൽ സർക്കാർ ഫാർമസിയിൽ നിന്നും കിട്ടിയ മരുന്നുകൊണ്ടു തൃപ്തിപ്പെടുകയാണെന്നു പല രോഗികൾ പറയുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ച മരുന്നിന്റെ നല്ലൊരു ശതമാനം പരിയാരം ഗവ. മെഡിക്കൽ കോളജിൽ ലഭിക്കാത്തതിനാലാണ് ഇപ്പോൾ മരുന്നു ക്ഷാമത്തിനു കാരണമായത്. പ്രതിവർഷം 15 കോടി രൂപയുടെ മരുന്നാണ് പരിയാരത്തേക്ക് അനുവദിച്ചത്. എന്നാൽ ഇതിൽ 11 കോടി രൂപയുടെ മരുന്നു മാത്രമാണ് ലഭിച്ചത്.

എ.സി വേണം മരുന്നിന്

മരുന്നു സൂക്ഷിക്കുന്ന സ്റ്റോറിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനം ഇല്ലാത്തതിനാൽ പല മരുന്നുകളും നശിക്കുകയാണെന്നും ഗുണനിലവാരത്തെ ബാധിക്കുകയാണെന്നും പരാതി. പരിയാരം ഗവ. മെഡിക്കൽ കോളജിൽ മരുന്നു സൂക്ഷിക്കുന്ന സ്റ്റോർ കെട്ടിടത്തിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനമില്ല. ഇതിനാൽ ചില ഗുളികകൾ പൊടിഞ്ഞു നശിക്കുന്നുണ്ട്.


Share our post
Continue Reading

Kannur

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ ഒരു കോടിയിലധികം തട്ടിയെടുത്ത കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും  പഞ്ചായത്ത്മെമ്പറും ബാങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. നിലമ്പൂർ എടക്കര മുത്തേടം  സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനിയെ (31) ആണ്  ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് കാനായി, എഎസ്ഐസതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂർ ഏഴിലോട് സ്വദേശി യുടെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി
2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായി വിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി എഴുപത്തി ആറായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ  എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കര അർബൻ ബാങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വച്ച് പോലീസ് പിന്തുടർന്നു പിടികൂടി.


Share our post
Continue Reading

Kannur

പാനൂർ സ്വദേശിയായ വിദ്യാർത്ഥി മംഗലാപുരത്ത് മരിച്ച നിലയിൽ

Published

on

Share our post

പാനൂർ: മംഗലാപുരത്ത് കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂർ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട ) ശംസുൽ ഹുദയിൽ ഷംസുദ്ദീൻ – കമറുന്നിസ ദമ്പതികളുടെ മകൻ ഷിജാസി (24)നെയാണ് താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം യേനപോയ കോളജിൽ എസിസിഎ കോഴ്‌സ് പൂർത്തിയാക്കിയ ഷിജാസ് സർട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും മംഗലാപുരത്ത് എത്തിയതായിരുന്നു. മുറിയിൽ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന്  നാട്ടിലെത്തിച്ച് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ഇജാസ്.


Share our post
Continue Reading

Trending

error: Content is protected !!