യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു; നാല് അൺ റിസർവ്‌ഡ് എക്‌സ്‌പ്രസുകളിൽ കോച്ച് കൂട്ടി
തിരുവനന്തപുരം : യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ റെയിൽവേ നാല് അൺറിസർവ്‌ഡ് എക്‌സ്‌പ്രസ് ട്രെയിനുകളിൽ ഒരു ജനറൽ കോച്ചുവീതം വർധിപ്പിച്ചു.
കന്യാകുമാരി–പുനലൂർ എക്‌സ്‌പ്രസിൽ (06640), നാഗർകോവിൽ ജങ്‌ഷൻ–കന്യാകുമാരി (06643), തിരുനെൽവേലി ജങ്‌ഷൻ–നാഗർകോവിൽ ജങ്‌ഷൻ (06642) എന്നിവയിൽ ബുധനാഴ്‌ചമുതൽ നടപടി പ്രാബല്യത്തിൽവരും. പുനലൂർ –നാഗർകോവിൽ ജങ്‌ഷൻ (06639), നാഗർകോവിൽ ജങ്‌ഷൻ–തിരുനെൽവേലി ജങ്‌ഷൻ (06641) എന്നിവയിൽ വ്യാഴാഴ്‌ചയും ജനറൽ കോച്ച് വർധിപ്പിക്കും. മാവേലി, മലബാർ എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത് വലിയ യാത്രാ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
