ഫാനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന എൽ.കെ.ജി വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: ഫാനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന എൽ.കെ.ജി വിദ്യാർഥിനി മരിച്ചു. കിണാശ്ശേരി ഗവ. എൽ.പി സ്കൂളിലെ അസ്‌ല ഖാത്തൂൻ (നാല്) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെ വീട്ടിലെ ടേബിൾ ഫാനിൽ നിന്നാണ് ഷോക്കേറ്റത്.
തുടർന്ന് അയൽവാസികളും വീട്ടുകാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. ബിഹാർ സ്വദേശി അജാസുൽ ഖാൻ ആണ് പിതാവ്. മാതാവ്: എം.ടി. ഹസീന.
