7547 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു; പരീക്ഷ നവംബര്‍ 14 മുതല്‍
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ (എക്‌സിക്യുട്ടീവ്) പരീക്ഷക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് 5056, വനിതകൾക്ക് 2491 ഒഴിവുകളും ഉണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും.
പരീക്ഷ തീയതി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റ വെബ്‍സൈറ്റായ https://ssc.nic.in ൽ പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസില്ല.
യോഗ്യത, പരീക്ഷ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‍സൈറ്റുകളിൽ 2023 സെപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
