വിദ്യാർഥികളുടെ കൺസഷൻ ;പ്രായപരിധി ഉയർത്തിയതിനെതിരേ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: ബസുകളിൽ വിദ്യാർഥികളുടെ കൺസഷൻ പ്രായപരിധി 27 വയസായി വർധിപ്പിച്ചതിനെതിരേ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ.
സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.കൺസഷൻ പ്രായപരിധി 18 ആയി ചുരുക്കമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആവശ്യം. 2010ലെ നിരക്കാണ് ഇപ്പോഴും തുടരുന്നത്.
ഇതിനിടയിൽ ഇപ്പോൾ പ്രായവർധന കൊണ്ടുവരുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും തീരുമാനത്തിനെതിരേ സമരത്തിലേക്ക് പോകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ അറിയിച്ചു.
