ഗാന്ധി പ്രതിമയുടെ കൈയിൽ ‘വടി’ പിടിപ്പിച്ച് സമൂഹവിരുദ്ധർ
പയ്യന്നൂർ : പയ്യന്നൂർ ഗാന്ധി പാർക്കിലെ മഹാത്മാഗാന്ധി പ്രതിമയുടെ കൈയിൽ വടി നൽകി സമൂഹവിരുദ്ധർ.ഗാന്ധി പാർക്കിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയിലാണ് വടി വെച്ചുകൊടുത്തത്.
വടിയില്ലാതെ നിർമിച്ചിരുന്ന ഗാന്ധി ശില്പത്തിലാണ് വടി കണ്ടത്. ആരാണിത് ചെയ്തതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിന്റെ ഭാഗമായി 2018 ഒക്ടോബർ 11-ന് ഗാന്ധിശില്പം അന്നത്തെ മന്ത്രി എ.കെ.ബാലനാണ് പുതിയ ഗാന്ധി ശില്പം അനാഛാദനംചെയ്തത്.
വടിയുംകുത്തി നിൽക്കുന്ന പതിവ് ഗാന്ധിപ്രതിമയ്ക്ക് പകരം കുറച്ചുകൂടി ചെറുപ്പമുള്ളതും പുഞ്ചിരിയോടെ ഫയലുമായി മുന്നോട്ടുനടക്കുന്ന രീതിയിലുമുള്ള ഗാന്ധി ശില്പമാണ് യുവശില്പി ഉണ്ണി കാനായി നിർമിച്ചത്.ഈ ശില്പത്തിന്റെ കൈയിലാണ് അജ്ഞാതൻ വടി വെച്ചുകൊടുത്തത്.
