കഞ്ചാവ് വിതരണക്കാരൻ അറസ്റ്റിൽ
ചെറുപുഴ : കഞ്ചാവുപൊതിയുമായി യുവാവ് പോലീസിന്റെ പിടിയിലായി. എരുവാട്ടിയിലെ കെ.ഷോബിൻ സണ്ണിയെ (40) ആണ് ചെറുപുഴ പോലീസ് ഇൻസ്പെക്ടർ ടി.പി.ദിനേശനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകിട്ട് ചെറുപുഴ തടയണയുടെ സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 21 ഗ്രാം കഞ്ചാവാണ് പോലീസ് ഇയാളുടെ കൈയിൽനിന്ന് പിടികൂടിയത്.
