Connect with us

Kannur

ആറളം ഫാം കൃഷിവകുപ്പിനെ ഏൽപ്പിക്കണം -കിസാൻ സഭ

Published

on

Share our post

കണ്ണൂർ : ആറളം ഫാം കൃഷിവകുപ്പിനെ ഏൽപ്പിക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടത്താൻ കഴിയുന്നതാണ് ഈ ഫാം.

അത്യുത്പാദനശേഷിയുള്ള വിത്തുകളും നടീൽവസ്തുക്കളും നിരവധി കാർഷികോത്പന്നങ്ങളും ഇവിടെ വിളയിച്ചെടുക്കാനാകും.

ആധുനിക കാർഷികഫാമായി ഉയർത്താൻ സാധ്യതയുള്ള ഭൂപ്രദേശമാണിത്. കേന്ദ്ര-സംസ്ഥാന പദ്ധതികൾ നടപ്പാക്കുന്നതിന് സഹായകരമാകുന്നതിനാൽ കൃഷി വകുപ്പ് ഏറ്റെടുക്കണമെന്ന് കിസാൻസഭ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പി.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ, ജില്ലാ സെക്രട്ടറി സി.പി.ഷൈജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.കെ.മധുസൂദനൻ, കെ.വി.ഗോപിനാഥ്, കെ.സി.അജിത് കുമാർ, കണ്ണാടിയൻ ഭാസ്കരൻ എന്നിവർ സംസാരിച്ചു.


Share our post

Kannur

തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

Published

on

Share our post

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.


Share our post
Continue Reading

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി. . ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടത്രയാ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പലവിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുമായി എത്തുകയാണ് പ്രതികളുടെ രീതി. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!