പത്താം തരം തുല്യതാ പരീക്ഷ ആരംഭിച്ചു
കണ്ണൂർ: പത്താം തരം തുല്യതാ പരീക്ഷ ആരംഭിച്ചു. സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്നു നടത്തുന്ന പരീക്ഷ 20 വരെ ഉണ്ട്. ജില്ലയിൽ 869 പേരാണ് എഴുതുന്നത്. 10 പരീക്ഷ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെയാണ് പരീക്ഷ സമയം. 9 വിഷയങ്ങളാണ് ആകെയുള്ളത്.
ജില്ലയിൽ 251 പുരുഷൻമാരും 618 സ്ത്രീകളുമാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 44 പട്ടികജാതി വിഭാഗത്തിൽ പെട്ടവരും 36 പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമുണ്ട്.61 ആശാ വർക്കർമാരും സെൻട്രൽ ജയിലിലെ 4 തടവുകാരും പരീക്ഷ എഴുതുന്നവരിൽ പെടും. ഇരിട്ടി പഠന കേന്ദ്രത്തിലെ 69 വയസ്സുള്ള വി.ജി.ശിവനാണ് പ്രായം കൂടിയ പഠിതാവ്.
