കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആട് വളർത്തൽ പരിശീലനം

കണ്ണൂർ : കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 സെപ്റ്റംബർ 19, 20 തിയ്യതികളിൽ ആട് വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ 2023 സെപ്റ്റംബർ 18ന് മുമ്പായി 04972-763473 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.