സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

Share our post

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിരിധി 25 ആക്കികൊണ്ട് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെ.എസ്.ആർ.ടി.സി പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കഴിഞ്ഞ വർഷമാണ് കെ.എസ്.ആർ.ടി.സിയിൽ വിദ്യാ‌ർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് നൽകിവരുന്ന കൺസഷൻ സൗജന്യം വെട്ടിക്കുറയ്ക്കുന്നതെന്ന് സി.എം.ഡി ബിജു പ്രഭാകർ ഉത്തരവിൽ പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!