ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ സ്കൂൾ കലോത്സവം

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ സ്കൂൾ കലോത്സവം ‘സൃഷ്ടി 2023’ പേരാവൂർ എസ്.ഐ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ മേരി ജോണി, കെ.കെ. രാമചന്ദ്രൻ, ശശീന്ദ്രൻ താഴെപുരയിൽ, മദർ പി.ടി.എ പ്രസിഡന്റ് ആനിയമ്മ മാത്യു, സ്കൂൾ ലീഡർ ആര്യ ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.