കണിച്ചാർ പഞ്ചായത്ത് “മാപ്പത്തോൺ മാപ്പ്” അവതരണവും ശില്പശാലയും

കണിച്ചാർ: നവകേരളം കർമ്മപദ്ധതിയുടെ നേതൃത്വത്തിൽ റീബിൽഡ് കേരളയുടെയും ഐ.ടി മിഷന്റെയും സഹായത്തോടെ പശ്ചിമഘട്ട പ്രദേശങ്ങളോട് ചേർന്ന് നിൽക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപ്പെടുത്തി ഹരിതകേരള മിഷൻ തയ്യാറാക്കിയ “മാപ്പത്തോൺ” പദ്ധതിയിൽ കണിച്ചാർ പഞ്ചായത്തിന്റെ നീർച്ചാൽ മാപ്പ് അവതരണവും ശില്പശാലയും നടന്നു.
പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷയായി. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ മാപ്പ് അവതരിപ്പിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് കെ. അബിജാത് പദ്ധതി വിശദീകരിച്ചു.
സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ തോമസ് വടശേരി, ലിസമ്മ മംഗലത്തിൽ, ഹരിതകേരളം മിഷൻ ഇന്റേൺമാരായ ഒ. അൻവിത, പി.പി. നീരജ, കെ. ശില്പ, കെ.ഇ. രോഹിത്, ആർ.പി. ജയപ്രകാശ് പന്തക്ക, എം.ജി.എൻ.ആർ.ഇ.ജി എ.ഇ കെ. അഖിൽ തുടങ്ങിയവർ സംസാരിച്ചു.