കേളകം ബസ് സ്റ്റാൻഡിലെ ആൽമരം സാമൂഹ്യ വിരുദ്ധർ മുറിച്ചു മാറ്റി

കേളകം: ബസ് സ്റ്റാൻഡിലെ ആല്‍മരം സാമൂഹ്യ വിരുദ്ധര്‍ മുറിച്ചു മാറ്റി. തിങ്കളാഴ്ച രാവിലെ സ്റ്റാൻഡിലെത്തിയ ഓട്ടോ തൊഴിലാളികളാണ് മരം വെട്ടിമാറ്റിയത് കണ്ടത്. കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് ആല്‍മരച്ചുവട്ടില്‍ ഇരിപ്പിടം നിര്‍മ്മിച്ചിരുന്നു. ഇതിന് ശേഷമാണ് മരം മുറിച്ചത്. മൂന്നാം തവണയാണ് ഇത്തരത്തില്‍ മരം മുറിക്കുന്നതെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. മരം മുറിച്ചുമാറ്റിയതില്‍ പ്രതിഷേധിക്കുന്നതായും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.