Kannur
‘ചില പോസ്റ്റുകള്‍ നിര്‍ഭാഗ്യകരം’; പി.ജയരാജന്റെ മകനെതിരെ സി.പി.എം രംഗത്ത്
കണ്ണൂര്‍: ഡി.വൈ.എഫ്.ഐ നേതാവിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റു പങ്കുവച്ചു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ മകന്‍ ജെയിന്‍രാജിനെതിരെ സി.പി.എം രംഗത്ത്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കിരണ്‍ കരുണാകരനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ അനവസരത്തിലുള്ളതും, പ്രസ്ഥാനത്തിനെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ആരുടെയും പേരെടുത്തു പറയാതെയാണു പ്രസ്താവന.
സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നത് പാര്‍ട്ടി നയമാണെന്നു പ്രസ്താവനയില്‍ പറയുന്നു. കിരണ്‍ കരുണാകരന്റെ ഫെയ്‌സ്ബുക്കില്‍ ഒരു വര്‍ഷം മുമ്പ് വന്ന തെറ്റായ പരാമര്‍ശം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുകയും അപ്പോള്‍ തന്നെ തെറ്റു തിരുത്തുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ വീണ്ടും ഇപ്പോള്‍ ഈ പോസ്റ്റുമായി രംഗത്ത് വന്നു പ്രചരിപ്പിക്കുന്നത് തികച്ചും വിരോധാഭാസമാണ്. വ്യക്തിപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ സംവിധാനങ്ങളുണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ പാര്‍ട്ടി കോണുകളില്‍നിന്നു വരുന്ന ചില ചില പോസ്റ്റുകള്‍ നിര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയകളില്‍ ഇടപ്പെടുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്നും പാനൂര്‍ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള അഭ്യര്‍ത്ഥിച്ചു.
കിരണിന് സ്വർണക്കടത്തു കേസിലെ അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന രീതിയിലായിരുന്നു പി.ജയരാജന്റെ മകൻ ജെയിൻ രാജിന്റെ പോസ്റ്റ്. അർജുൻ ആയങ്കിയുടെ കല്യാണത്തിൽ കിരൺ പങ്കെടുത്തതിന്റെ തെളിവെന്ന തരത്തിൽ ഫോട്ടോയും ജെയിൻരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 30 കിലോമീറ്റർ അപ്പുറത്ത് കല്യാണം കൂടാൻ പോയത് ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതു കൊണ്ടാണോയെന്നും ജെയിൻ രാജ് പോസ്റ്റിൽ ചോദിക്കുന്നു.
പിന്നാലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് ജെയിൻ രാജിനെതിരെ പേരുപറയാതെ പ്രസ്താവനയിറക്കി. സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതികരണം. വിഷയം നേരത്തേ ചർച്ച ചെയ്തതാണ്. ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ വിശദീകരിക്കുന്നു. ഒരു വർഷം മുൻപ് ഡി.വൈ.എഫ്ഐ ചർച്ച ചെയ്ത് ആവശ്യമായ തെറ്റുതിരുത്തൽ വരുത്തിയ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നതു കുബുദ്ധികളുടെ ദുഷ്ടലാക്കാണ്. നേതാക്കളെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമം പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറയുന്നു.
Kannur
ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്
കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
Kannur
കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.
Kannur
സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു