ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ പത്തിന്

Share our post

തിരുവനന്തപുരം : നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. 14 വരെ തുടരും. ആഗസ്‌ത്‌ ഏഴു  മുതൽ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടർന്നാണ്‌ പുനഃക്രമീകരിച്ചത്‌. ആഗസ്‌ത്‌ 11 മുതൽ 24 വരെ സഭ ചേരുന്നത്‌ ഒഴിവാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മൻ തിങ്കൾ രാവിലെ പത്തിന്‌ പ്രതിജ്ഞ ചൊല്ലി, രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതോടെ സഭാ അംഗമാകും. തുടർന്ന്‌ അംഗങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കും. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരിക്കും പരിപാടി.

തിങ്കളാഴ്‌ച ചോദ്യോത്തരവേളയിൽ മന്ത്രിമാരായ പി.എ. മുഹമ്മദ്‌ റിയാസ്‌, വി. ശിവൻകുട്ടി, കെ. രാജൻ, അഹമ്മദ്‌ ദേവർകോവിൽ എന്നിവരുടെ വകുപ്പുകളിലെ ചോദ്യങ്ങൾ പരിഗണിക്കും. ഉപധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പും നടക്കും. ആരോഗ്യ പ്രവർത്തകർ, ആരോഗ്യരക്ഷാ, സേവന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കൽ, മോട്ടോർത്തൊഴിലാളികൾക്ക്‌ ന്യായമായ വേതനം ഉറപ്പാക്കൽ, ക്ഷീരകർഷക ക്ഷേമനിധിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കൽ തുടങ്ങിയ ബില്ലുകളും പരിഗണിക്കും.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!