തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടും

Share our post

കണ്ണൂർ : സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌കരിക്കുക, ഇ-പോസ് യന്ത്രത്തിന് നിരന്തരം ഉണ്ടാകുന്ന തകരാറുകള്‍ പൂര്‍ണ്ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!