കേരളയില്‍ നാല് വര്‍ഷ ബിരുദം: വിജ്ഞാപനം ഉടൻ

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ വിജ്ഞാപനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. കേരള സർവകലാശാലയിൽ ആരംഭിക്കുന്ന ബി.എ ഓണേഴ്‌സ് വിത്ത് റിസർച്ച് ഡി​ഗ്രി പ്രോഗ്രാമിലേക്കാണ്‌ അപേക്ഷ ക്ഷണിക്കുന്നത്‌. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നിവയിൽ ഓണേഴ്‌സ് ബിരുദം ലഭിക്കുന്ന വിധത്തിലാണ് സിലബസ്. ‌

മൂന്നാം വർഷത്തിൽ ബിരുദവും നാലാംവർഷം പൂർത്തിയാകുമ്പോൾ ബി.എ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവുമാണ് വിദ്യാർഥിക്ക്‌ ലഭിക്കുന്നത്. കൂടാതെ ബിരു​ദാനന്തര ബിരുദ പ്രവേശനത്തിലേക്ക് ലാറ്ററൽ എൻട്രിയും നേടാനാകും. ഫൗണ്ടേഷൻ കോഴ്‌സ്, ഡിസിപ്ലിൻ സ്പെസിഫിക്ക് മേജർ, ഡിസിപ്ലിൻ സ്പെസിഫിക്ക്/മൾട്ടി ഡിസിപ്ലിനറി മൈനർ, റിസർച്ച് എന്നീ നാല് പ്രധാന ഘടകങ്ങൾ ആണ് പ്രോഗ്രാമിനുള്ളത്. നാലാം വർഷം മുതൽ പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവയിൽ ഏത് വിഷയത്തിൽ തുടർപഠനം വേണമെന്ന് വിദ്യാർഥിക്ക്‌ തീരുമാനമെടുക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഡെസേർട്ടേഷൻ, ഇന്റേൺഷിപ്, ഫീൽഡ് സർവേ എന്നിവയും കോഴ്സിലുണ്ട്.

കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിന്റെ ഭാഗമായി പൊളിറ്റിക്കൽ സയൻസ്‌ വകുപ്പിന്റെ കീഴിലാണ് കോഴ്സ് ആരംഭിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!