പേരാവൂർ പോലീസ് സ്റ്റേഷൻ സുരക്ഷാ മതിൽ അപകടഭീഷണിയിൽ
പേരാവൂർ : മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ പേരാവൂർ പോലീസ് സ്റ്റേഷന് വേണ്ടി നിർമിച്ച സുരക്ഷാ മതിലിന്റെ സമീപത്തുള്ള ഓവുചാലിന്റെ പാർശ്വഭിത്തി കനത്ത മഴയിൽ തകർന്ന് മതിൽ അപകട ഭീഷണിയിൽ. 15 അടിയോളം ഉയരത്തിൽ ഈയടുത്ത് നിർമിച്ച സുരക്ഷാ മതിലാണ് അപകടഭീഷണിയിലായത്. മതിലിന്റെ കുയ്യാട്ടയോട് ചേർന്നുള്ള മൺതിട്ടയിലുണ്ടായ വിള്ളലാണ് ഓവുചാലിന്റെ കോൺക്രീറ്റ് പാർശ്വഭിത്തി തകർത്തത്. അധികൃതർ എത്രയുമുടനെ ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ സുരക്ഷാഭിത്തി തകർന്ന് വീഴാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
