ഉപജില്ല സ്‌കൂൾ ഗെയിംസ്; ഹാൻഡ് ബോളിൽ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിന് ഇരട്ട കിരീടം
പേരാവൂർ : ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ഇരിട്ടി ഉപജില്ല സ്‌കൂൾ ഗെയിംസ് സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിന് ഇരട്ട കിരീട നേട്ടം. സബ്ജൂനിയർ വിഭാഗം ആൺകുട്ടികൾ കുന്നോത്ത് എച്ച്.എസ്.എസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കും പെൺകുട്ടികൾ എടൂർ എച്ച്.എസ്.എസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് ഇരട്ട കിരീ നേടിയത്.
പെൺകുട്ടികളുടെ ടീമിൽ റന ഫാത്തിമ, മാനസി മനോജ്, അൽന മരിയ.കെ.ജിമ്മി, ഡെൽഷ്യ തെരേസ ജെസ്റ്റിൻ, എ.ആർ. വിസ്മയ, പാർവണ ഷാജി, നിമ്മി ജോജി, അഭിനന്ത.എസ്.സുധീഷ്, ശിവാനന്ദ കാക്കര, ആനിയ ജോസഫ്, റോസ്‌ന എന്നിവരാണ് കിരീടം നേടിക്കൊടുത്തത്.
ആൺകുട്ടികളുടെ ടീമിൽ ജെസ്വിൻ മാത്യു, അനുജിത് വിജയൻ, നിർമൽ ജോൺ ബിനോയി, ഗോഡ്വിൻ ആൽസൺ, എൻ. അഭിനവ്, അഭിഷേക്.എസ്.നായർ, ഇഷാൻ രാഗേഷ്, ആഗ്നൽ ജോസഫ്, കെ. സായന്ത്, എം.എൻ. ആദി പ്രണവ്, കെ.പി. അനുരഞ്ജ് എന്നിവരാണ് പങ്കെടുത്തത്. തങ്കച്ചൻ കോക്കാട്ട് ആണ് പരിശീലകൻ.
