നിർമലഗിരി കോളജിൽ ശാസ്ത്ര കോൺഗ്രസിന് നാളെ തുടക്കം

കൂത്തുപറമ്പ്: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന തരംഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 10 തീയതി നിർമലഗിരി കോളജിൽ വച്ച് ശാസ്ത്ര കോൺഗ്രസ് നടത്തുമെന്ന് കെ.കെ ശൈലജ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാനും നൂതന ശാസ്ത്ര തത്വങ്ങൾ പരിചയപ്പെടുത്തുവാനും മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളേയും പങ്കെടുപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നാളെ രാവിലെ ഒമ്പതിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.ശാസ്ത്രജ്ഞൻമാരുമായുള്ള അഭിമുഖം, ശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച പ്രഭാഷണങ്ങൾ, ശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് കുട്ടികൾ തയാറാക്കിയ പ്രൊജ്ര്രക് അവതരണം എന്നിവ വിവധ സെഷനുകളിലായി നടത്തും.
അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി കോളേജ് എന്നീ നാല് വിഭാഗങ്ങളിലായാണ് കുട്ടികൾ ഗവേഷണ പ്രവർത്തനം അവതരിപ്പിക്കുക.പുറത്തു നിന്നുള്ള കുട്ടികൾക്ക് ശാസ്ത്രമേള കാണാനും സെമിനാറുകൾ കേൾക്കാനും അവസരമുണ്ടൊകും.വാർത്താസമ്മേളനത്തിൽ ഫാ. ജോബി ജേക്കബ്, എ.പി. കുട്ടികൃഷ്ണൻ എന്നിവർ പങ്കെടുത്തു.