Connect with us

Kerala

കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

Published

on

Share our post

മൈസൂരു: പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു. മൈസൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു.

രാഷ്ട്രീയ കാർട്ടൂണുകളിലൂടെയാണ് നൈനാൻ ശ്രദ്ധ നേടുന്നത്. ‘ടൈംസ് ഓഫ് ഇന്ത്യ’യിലെ ‘നൈനാൻസ് വേൾഡ്’, ‘ഇന്ത്യ ടുഡേ’യിലെ ‘സെന്റർ സ്റ്റേജ്’ പരമ്പരകൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു.

ബാലമാസികയായ ‘ടാർഗറ്റി’ലെ ഡിറ്റക്ടീവ് മൂച്ച്‌വാല അദ്ദേഹത്തിന്റെ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നാണ്. ഇന്ത്യൻ എക്‌സ്പ്രസിലും ഔട്ട്‌ലുക്കിലും ജോലി ചെയ്തിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയിൽ ‘ജസ്റ്റ് ലൈക്ക് ദാറ്റ്’ എന്ന പേരിൽ ദിനംപ്രതിയും ‘ലൈക്ക് ദാറ്റ് ഒൺലി’ എന്ന പേരിൽ ജഗ് സുരൈയ്യയ്‌ക്കൊപ്പം ദ്വൈവാരത്തിലും കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ‘പൊളി ട്രിക്‌സ്’ എന്ന പേരിൽ കാർട്ടൂൺ പരമ്പരയും ചെയ്തു.

തിരുവല്ല സ്വദേശിയാണ്. 1955 മേയ് 15ന് ഹൈദരാബാദിൽ മലയാളികളായ എ.എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായാണു ജനനം. വിഖ്യാത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ സഹോദരീ പുത്രനാണ്. എലിസബത്ത് നൈനാനാണു ഭാര്യ. സംയുക്ത, അപരാജിത മക്കളാണ്.

ഇന്നു രാവിലെയാണ് മൈസൂരുവിലെ ഫ്‌ളാറ്റിൽ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നാണു ബന്ധുക്കൾ മാധ്യമങ്ങൾക്കു നൽകുന്ന വിവരം.


Share our post

Kerala

പ്രവാസികൾക്ക് ആശ്വാസം, കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാൻ ഇന്‍ഡിഗോ എയർലൈൻസ്

Published

on

Share our post

പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മറ്റ് വിമാന കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ താല്‍ക്കാലിക ആശ്വാസമാകുകയാണ് ഇന്‍ഡിഗോയുടെ സര്‍വീസ്. ജൂൺ 15ന് ആരംഭിക്കുന്ന സര്‍വീസ് സെപ്തംബര്‍ 20 വരെ നീളും. ദിവസവും രാത്രി 10:20ന് ബഹ്റൈൻ -കൊച്ചി റൂട്ടിലും വൈകിട്ട് 7:30ന് കൊച്ചി – ബഹ്റൈൻ റൂട്ടിലും ഒരോ സർവിസ് വീതമുണ്ടാകും. നേരത്തെ കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ സർവീസ് പൂർണമായും നിർത്തലാക്കിയിരുന്നു. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഗൾഫ് എയർ കൊച്ചി‍യിലേക്ക് സർവീസുള്ളത്. ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവിസുകൾ എയർ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.


Share our post
Continue Reading

Kerala

വടകര സ്വദേശിയായ വിദ്യാര്‍ത്ഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

Published

on

Share our post

കോഴിക്കോട്: മലയാളി വിദ്യാര്‍ത്ഥിനി അമേരിക്കയില്‍ വാഹനപാകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശിനി ഹെന്ന(21)യാണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളായ ഹന്ന രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലാണ് താമസിച്ചിരുന്നത്.


Share our post
Continue Reading

Kerala

ജനനതീയ്യതി മാറ്റി കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍; പിടികൂടാന്‍ എ.ഐ ഉപയോഗിച്ച് കമ്പനി

Published

on

Share our post

ഉപഭോക്താക്കള്‍ കൗമാരക്കാരാണോ പ്രായപൂര്‍ത്തിയായവരാണോ എന്ന് തിരിച്ചറിയാന്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇന്‍സ്റ്റഗ്രാം. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപടിക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇന്‍സ്റ്റഗ്രാം അറിയിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറ്റും.പ്രായപൂര്‍ത്തിയായവരുടെ ജനനതീയ്യതി നല്‍കി നിര്‍മിച്ച അക്കൗണ്ടുകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. നിലവില്‍ യു.എസില്‍ മാത്രമാണ് ഈ എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അധികാരികളുടെ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമായ സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം പ്രായനിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രായത്തിന് അനുയോജ്യമല്ലാത്ത ഇന്‍സ്റ്റഗ്രാം ഉള്ളടക്കങ്ങള്‍ കൗമാരക്കാരായ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്നും അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നുമുള്ള കണ്ടെത്തലില്‍ യു.എസില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ഉള്ളടക്കങ്ങളുടെ സ്വഭാവം, ഇടപഴകുന്ന മറ്റ് അക്കൗണ്ടുകള്‍ ഏതെല്ലാം, എപ്പോഴാണ് അക്കൗണ്ട് നിര്‍മിക്കപ്പെട്ടത്, പ്രൊഫൈല്‍ വിവരങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചതിന് ശേഷമാണ് പുതിയ എഐ സാങ്കേതികവിദ്യ ഇന്‍സ്റ്റഗ്രാം ഉപഭോക്താവിന്റെ പ്രായം നിശ്ചയിക്കുന്നത്. കൗമാരക്കാരാണെന്ന് കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി ‘ടീന്‍ അക്കൗണ്ട്’ ആയി മാറും.

കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുമായാണ് ഇത് അവതരിപ്പിച്ചത്. 16 വയസിന് താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് ടീന്‍ അക്കൗണ്ടുകളായി മാറ്റുക. ഇതില്‍ ശക്തമായ പാരന്റല്‍ കണ്‍ട്രോളുകളും ഉണ്ടാവും.


Share our post
Continue Reading

Trending

error: Content is protected !!